സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ ആശ്വാസ നിധി വിതരണം ചെയ്തു. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ പടിഞ്ഞാറത്തറ ബ്രാഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ അംഗങ്ങളായ അമ്മദ് ഹാജി, കെ. ഇബ്രാഹിം എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ ചെക്ക് കൈമാറി. ബാങ്ക് ഡയരക്ടർ ജാഫർ പി. എ., സെക്രട്ടറി കെ. സച്ചിദാനന്ദൻ, മാനേജർ എ. നൗഷാദ്, എം. ജി. മോഹൻദാസ്, കെ. സന്തോഷ്‌കുമാർ, പി. സുനിൽ ബാബു, വി. പി.രമാദേവി എന്നിവർ സംബന്ധിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






