സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 5 മുതല്‍ www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04935 246222.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






