ജയഭാരതിയുടെ കിക്ക് ഇനി ഒടിടിയിൽ; ‘ജയ ജയ ജയ ഹേ’ ഇനി മുതൽ ഹോട്ട്സ്റ്റാറിൽ

തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രം ജയ ജയ ജയ ഹേ ഇനി ഒടിടിയിൽ കാണാം. ബേസിൽ ജോസഫ് ദർശന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ചിത്രം ഇനിമുതൽ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്ററുകളിലേക്ക് ആളെ കയറ്റിയത്. ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തു.തിയറ്ററിലെ വിജയത്തിന് ശേഷം ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഡിസംബറിൽ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ബേസിലിനും ദർശന രാജേന്ദ്രനുമൊപ്പം സുധീർ പറവൂർ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ എന്നിവരുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനത്തിനും ഏറെ കയ്യടി നേടി.വിപിൻ ദാസിനൊപ്പം നാഷിദ് മുഹമ്മദ് ഫാമിയും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബാബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റിങ്. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമാണം ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു.പാൽതു ജാൻവറിന് ശേഷം ബേസിലിന്റെ മറ്റൊരു ഹിറ്റായിരുന്നു ജയ ജയ ഹേ സംവിധാനത്തിനൊപ്പം അഭിനയത്തിലും കഴിവ് തെളിയിക്കുന്ന ബേസിലിന് മികച്ച വർഷമായിരുന്നു 2022. താരം സംവിധാനം ചെയ്ത മിന്നൽ മുരളിയിലൂടെ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസിലിന് ലഭിച്ചിരുന്നു.

സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും. നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും.

കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ

പിടിവിട്ടുള്ള കുതിപ്പ് ലക്ഷത്തിലേയ്‌ക്കോ? ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 1680 രൂപ വര്‍ധിച്ച് 93,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,715 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപ നല്‍കണം. 24

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ

പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

മാനന്തവാടി: യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ

ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാർ

കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.