കുടുംബങ്ങളിൽ ആശ്രിതർ ഏറുന്നു; തദ്ദേശ ഫണ്ട് ചെലവിടൽ രീതി മാറും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ വർധിക്കുകയും തൊഴിലെടുക്കുന്നവരുടെ മേൽ പ്രായമായവരുടെയും തൊഴിൽരഹിതരുടെയും ആശ്രിതത്വം വർധിക്കുകയും ചെയ്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിടൽ മുൻഗണനാക്രമത്തിൽ സർക്കാർ മാറ്റം വരുത്തുന്നു. പശ്ചാത്തല, ക്ഷേമ മേഖലകളിലേക്കാൾ ഉൽപാദന മേഖലയിൽ കൂടുതൽ ചെലവിട്ടു സംരംഭങ്ങളും തൊഴിലവസരവും വർധിപ്പിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണു നടപടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കായി പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുടെ മാർഗരേഖകൾ സർക്കാർ തയാറാക്കി.

കേന്ദ്ര സർക്കാരിന്റെ ഒടുവിലത്തെ തൊഴിൽസേന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവരുടെ ശതമാനം (16.5%) ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. 2031 ആകുമ്പോഴേക്കും ഇത് 20.9 ആകും. തൊഴിൽസേനയുടെ വലുപ്പം താരതമ്യേന ഇനിയും കുറയുകയും തൊഴിലെടുക്കുന്നവരെ ആശ്രയിച്ച് ജീവിക്കുന്നവരുടേത് ഗണ്യമായി കൂടുകയും ചെയ്യും. സ്ത്രീകളുടെ പങ്കാളിത്ത നിരക്കിലെ (31.5%) കുറവ് ആണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ സംരംഭങ്ങളും തൊഴിലും സൃഷ്ടിക്കാൻ ഉള്ള പദ്ധതികൾക്ക് കൂടുതൽ പണം ചെലവിടാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകുന്നതാണു മാർഗരേഖ.

∙ഫണ്ട് നൽകൽ ഇങ്ങനെ

നിലവിൽ വ്യക്തിപരവും ഗ്രൂപ്പ് തലത്തിലും അധിഷ്ഠിതമായ തൊഴിൽ സംരംഭങ്ങൾക്കു സബ്സിഡി നൽകൽ, റിവോൾവിങ് ഫണ്ട് എന്നിവയാണു തദ്ദേശ സ്ഥാപനങ്ങൾ നൽകി വന്നിരുന്നത്.

∙ഇനി മുതൽ സംരംഭകർ സ്വന്തം മുതൽമുടക്കിൽ ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക് പ്രായവും വരുമാന പരിധിയും നോക്കാതെ സേവനം, ഭൂമി, കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ, പലിശ സബ്സിഡിയിലൂടെയും മറ്റും പ്രോത്സാഹനം, സാങ്കേതികത കൈവരിക്കാനുള്ള ധനസഹായം (ടെക്നോളജി ഫണ്ട്), ഇന്നവേഷൻ ഫണ്ട്, പുതുസംരംഭങ്ങളെ ആദ്യഘട്ടത്തിൽ പരിരക്ഷിക്കാനുള്ള ഇൻക്യുബേഷൻ ഫണ്ട്, അടിസ്ഥാന മുതൽമുടക്കിന് ഉള്ള ധനസഹായം (സീഡ് ഫണ്ടിങ്), റിവൈവൽ ഫണ്ട്, ക്രൈസിസ് മാനേജ്മെന്റ് ഫണ്ട് തുടങ്ങിയവ നൽകും.

ബാങ്ക് വായ്പയ്ക്കുള്ള പലിശ സബ്സിഡി എല്ലാ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകാം. ഗ്രാമപ്പഞ്ചായത്തുകൾക്ക് 10 ലക്ഷം രൂപ വരെ, ബ്ലോക്ക് പഞ്ചായത്തുകളിൽ 20 ലക്ഷം രൂപ വരെ, 20 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ളവ ജില്ലാ പഞ്ചായത്തുകൾക്ക് എന്ന തരത്തിൽ പലിശ സബ്സിഡി അപേക്ഷ നൽകാം.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.