സെലക്ടര്‍മാര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ്; രഞ്ജിയില്‍ വീണ്ടും സെഞ്ചുറി

ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാര്‍ക്ക് വീണ്ടും ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ് ഖാന്‍. രഞ്ജി ട്രോപി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയാണ് സര്‍ഫ്രാസ് വീണ്ടും തന്‍റെ ക്ലാസ് തെളിയിച്ചത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൃഥ്വി ഷായും മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെയും നിറം മങ്ങിയ മത്സരത്തിലായിരുന്നു മുംബൈയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ സര്‍ഫ്രാസിന്‍റെ ഇന്നിംഗ്സ്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് 66 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടക്കത്തില്‍ തകര്‍ത്തടിച്ച പൃഥ്വി ഷാ 35 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബൗണ്ടറി അടക്കമാണ് പൃഥ്വി 40 റണ്‍സടിച്ചത്. മു,ീര്‍ ഖാന്‍(14), അര്‍മാന്‍ ജാഫര്‍(2) ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(2) എന്നിവരെ കൂടി നഷ്ടമായപ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 66 റണ്‍സെ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് ഏകദിന ശൈലിയില്‍ ബാറ്റ് വീശി മുംബൈയെ കരകയറ്റി. ആദ്യം പ്രസാദ് പവാറിനൊപ്പം(25) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സര്‍ഫ്രാസ് പിന്നീട് ഷംസ് മുലാനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ സര്‍ഫ്രാസ് 135 പന്തില്‍ 14 ബൗണ്ടറികളും രണ്ട് സിക്സും പറത്തിയാണ് സീസണിലെ ആദ്യ സെഞ്ചുറിയിലെത്തിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫ്രാസിനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ഫ്രാസിന് പകരം ടി20 ക്രിക്കറ്റില്‍ മികവ് കാട്ടിയ സൂര്യകുമാര്‍ യാദവിനെയായിരുന്നു സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലെടുത്തത്.

2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ ഇന്നത്തെ മത്സരത്തിന് മുമ്പ് 107.75 ശരാശരിയില്‍ 431 റൺസായിരുന്നു സര്‍ഫ്രാസ് നേടിയത്.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.