കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖത്തില്‍ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. വരദൂര്‍ ടൗണില്‍ നിന്നാരംഭിച്ച റാലി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍ക്കുള്ള പുതപ്പ് വിതരണവും നടന്നു. പരിപാടിയോടനുബന്ധിച്ച് പനമരം നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും കലാപരിപാടികളും അവതരിപ്പിച്ചു.
കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







