പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേത്യത്വത്തിൽ ജനുവരി ഒന്നു മുതൽ നടത്തി വരുന്ന റിലേ സമരത്തിൽ ആവശ്യമായ ഇടപ്പെടലുകൾ നടത്തണമെന്നും, പാതയുടെ പേരിൽ നേരത്തെ നൽകിയ റിപ്പോർട്ടുകൾ നേത്യത്തെ തെറ്റി തെറ്റിദ്ദരിപ്പിക്കുന്നതാണെന്നും, വയനാടിന്റെ ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമായ ഇടപ്പെടലുകൾ നടത്തി അതിവേഗം പാത പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേത്യത്വത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന് കർമ്മ സമിതി ഭാരവാഹികൾ നിവേദനം നൽകി. പൊതുമരാമത്തിന്റെ പ്രൊപ്പോസലുകൾ വരുന്ന മുറക്ക് ആവശ്യമായ ഇടപ്പെടലുകൾ നടത്താമെന്ന് മന്ത്രി ഉറപ്പു നൽകിയതായി കർമ്മ സമിതി ഭാരവാഹികളായ ശകുന്തള ടീച്ചർ, ജോൺസൻ ഒ.ജെ, സാജൻ തുണ്ടിയിൽ, കാഞ്ഞായി മമ്മുട്ടി , കമൽ ജോസഫ് എന്നിവർ അറിയിച്ചു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







