മാനന്തവാടി: എസ്.ഡി.പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന്റെ അനാസ്ഥയിലും,തുടർച്ചയായ വന്യ ജീവി ആക്രമണണങ്ങളിലും പ്രതിഷേധിച്ച് മാനന്തവാടി ഗാന്ധി പാർക്കിൽ ജന രക്ഷ സഭ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. നാസർ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലയിലെ തുടർച്ചയായ വന്യ ജീവി ആക്രമണങ്ങൾ ആസൂത്രിത കുടിയൊഴിപ്പിക്കലിന്റെ ഭാഗമാണെന്നും അത് കൊണ്ടാണ് മെഡിക്കൽ കോളേജിൽ അധികൃതർ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ കുണ്ടാല, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് സുബൈർ കെ സ്വാഗതവും മുസ്തഫ കെ നന്ദിയും പറഞ്ഞു

ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷൻ 2031 കരട് നയരേഖ
പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷൻ 2031 നയരേഖ. സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന് സ്ഥിരമായ ഉപജീവനം, ഗുണമേന്മയുള്ള ജീവിതം, സമഗ്ര സാമൂഹ്യ പുരോഗതി എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ കരട്







