ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വയനാട്ടിലെ കാപ്പി കർഷകരിൽ നിന്നും ഉണ്ടക്കാപ്പി സംഭരിക്കുന്നതിന് തുടക്കമായി. മാനന്തവാടി കണിയാരം ജോർജ് വില്ലാട്ടിൽ നിന്നും 1544 കി.ഗ്രാം ഉണ്ടക്കാപ്പിയാണ് സംഭരിച്ചത്. മാനന്തവാടി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ് വർക്കി മാസ്റ്റർ, തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുഷ്പൻ എന്നിവർ ചേർന്ന് കാപ്പി ഏറ്റുവാങ്ങി. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് വിലയേക്കാൾ അധിക വില നൽകിയാണ് ബ്രഹ്മഗിരി കാപ്പി സംഭരിക്കുന്നത്. കർഷക സംഘം വില്ലേജ് സെക്രട്ടറി രാജു മൈക്കിൾ, കർഷക സംഘം വില്ലേജ് ഭാരവാഹി രാജീവൻ, ബ്രഹ്മഗിരി കോഫി ഡിവിഷൻ മാനേജർ ജോബി ആന്റണി, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബ്രഹ്മഗിരിക്ക് കാപ്പി നൽകാൻ താത്പര്യമുള്ള കർഷകർക്ക് 9544588001 നമ്പറിൽ ബന്ധപ്പെടാം.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി
മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ







