പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു, പത്തോളം ഇനം പച്ചക്കറികളാണ് ജൈവ കൃഷിയുടെ ഭാഗമായി നട്ടുവളർത്തിയത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണശാലയിലേക്ക് നൽകി. ജയശ്രീ സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് പച്ചക്കറികൾ ഏറ്റുവാങ്ങി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ പി വർഗീസ് വൈദ്യൻ, വൈസ് പ്രിൻസിപ്പൽ വി ജി കുഞ്ഞൻ,എ എസ് നാരായണൻ, എം എം ഷിന്റോ, അലീഷ ഏലിയാസ്, മുഹമ്മദ് ഫാഹിസ്,അമല കൃഷ്ണ ,അജ്ന ഷെറിൻ,വി എസ് മാളവിക എന്നിവർ സംസാരിച്ചു.
നവ്യ കൃഷ്ണ,റിഫ ഷെറിൻ,ദിൽഫുന സഫറിൻ എന്നിവർ നേതൃത്വം നൽകി.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി
മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ







