മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിൽ വരൾച്ചയുടെ ആഘാതം ലഘൂകരിക്കുന്നതിനായി ജല സംരക്ഷണ പദ്ധതികൾ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദത്തിന്റെ(സി.ഡബ്ലു.ആർ.ഡി.എം) ആഭിമുഖ്യത്തിൽ ആരംഭിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി നാൽപത് അത്തിക്കടവ് ആദിവാസി വീടുകൾക്ക് മേൽക്കൂര മഴവെള്ള കൊയ്ത്തിനായുള്ള ജലസംഭരണികൾ സ്ഥാപിക്കും. കൂടാതെ പച്ചക്കറി കൃഷിക്ക് വേണ്ടിയുള്ള തിരിനന ജലസേചന രീതികളുടെ പ്രദർശനത്തോട്ടവും സജ്ജീകരിക്കും.
സി ഡബ്ലിയു ആർ ഡി എം ശാസ്ത്രജ്ഞന്മാരായ ഡോ. ആശിഷ് കെ. ചതുർവേദി, ഡോ. അരുൺ പി.ആർ, ഡോ. പ്രിജു സി.പി എന്നിവർ പദ്ധതിക്ക് നേതൃത്ത്വം നൽകും. ഇതോടനുബന്ധിച്ച് നടന്ന ശിൽപ്പശാല മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ഉത്ഘാടനം ചെയ്തു. സി ഡബ്ലിയു ആർ ഡി എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, കൊച്ചിൻ ഷിപ്പ് യാർഡ് എ.ജി.എം സമ്പത്ത് കുമാർ പി.എൻ, സി ഡബ്ലിയു ആർ ഡി എം ശാസ്ത്രജ്ഞൻ ദിനിൽ സോണി (പ്രോജക്ട് കോഓർഡിനേറ്റർ), ഡോ. ആശിഷ് കെ ചതുർവേദി, ഡോ. അരുൺ പി.ആർ, ഡോ. സി.പി. പ്രിജു. ചന്ദൻ മൂപ്പൻ, ബേബി വർഗീസ് (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ശശീന്ദ്രദാസ് പി എസ് (കൊച്ചിൻ ഷിപ്പ് യാർഡ്), ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിഷാദ് എം എസ് എന്നിവർ പ്രസംഗിച്ചു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ