“മൂന്നു ലക്ഷം ചികിത്സാ സഹായം” എടവകയുടെ വിഹിതം കൈമാറി

മാനന്തവാടി :മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനുള്ള ചികിത്സാ സഹായ ഫണ്ടിലേക്ക് ഗ്ലോബൽ കെഎംസിസി എടവക പഞ്ചായത്തിന്റെ കൈത്താങ് ഗ്ലോബൽ കെഎംസിസി എടവക പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി എൻപി പീച്ചംകോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാറിനുകൈമാറി.എംഎസ്എഫ് സമ്മിലൂനി റംസാൻ ക്യാമ്പയിനിന്റ സമാപന സമ്മേളനത്തിൽ നാലാം മൈലിൽ സിഎഎച്ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സിപി മൊയ്‌തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ശിഹാബ് അയാത്ത്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അജിനാഫ്,മുത്തലിബ് ദ്വാരക, ഹസ്‌ബുള്ള, അംജദ്,തുടങ്ങി എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്മാർ സന്നിഹിതരായിരുന്നു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *