മക്ക – വൃദ്ധമാതാവിനെ ചുമലിലേറ്റി വിദേശ തീർഥാടകൻ ഉംറ കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മാതാവിനെ ചുമലിലേറ്റി തീർഥാടകൻ ത്വവാഫ് കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരു തീർഥാടകനാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വയോജനങ്ങൾക്കും വികലാംഗർക്കും രോഗികൾക്കും മറ്റും ഉപയോഗിക്കാൻ ഹറമിൽ ആയിരക്കണക്കിന് സൗജന്യ വീൽചെയറുകൾ ലഭ്യമാണെങ്കിലും കുഞ്ഞുകുട്ടികളെ പോലെ വൃദ്ധമാതാവിനെ സ്വന്തം ചുമലിൽ ഏറ്റി ഉംറ നിർവഹിക്കാൻ തീർഥാടകൻ താൽപര്യം കാണിക്കുകയായിരുന്നു. തന്നെ ചുമലിലേറ്റി നടന്ന മകന്റെ നെറ്റിയും താടിയും തടവിക്കൊടുത്ത് മാതാവ് സ്‌നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്