1,995 രൂപക്ക് സ്മാർട്ട് വാച്ചുമായി ഫാസ്ട്രാക്ക്; ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 അവതരിപ്പിച്ചു.

പ്രമുഖ വാച്ച് ബ്രാൻഡായ ഫാസ്‌ട്രാക്ക് അവരുടെ പുതിയ സ്മാർട്ട് വാച്ചായ ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകളോടെയാണ് എഫ്.എസ് 1-നെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫാസ്‌ട്രാക്കും ആമസോൺ ഫാഷനും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ലിമിറ്റ്‌ലെസ് ലൈനപ്പിന്റെ ഭാഗമാണ് വാച്ച്.

ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 ഫീച്ചറുകൾ
500 നിറ്റ്സ് ബ്രൈറ്റ്നസും 240×296 പിക്സൽ സ്‌ക്രീൻ റെസല്യൂഷനുമുള്ള ചതുരാകൃതിയിലുള്ള 1.95 ഇഞ്ച് ഹൊറൈസൺ കർവ്ഡ് ഡിസ്‌പ്ലേയാണ് ലിമിറ്റ്‌ലെസ്സ് എഫ്എസ്1 സ്മാർട്ട് വാച്ചിന് നൽകിയിരിക്കുന്നത്. 150-ലധികം വാച്ച് ഫെയ്‌സുകളുടെ പിന്തുണയുണ്ട്.

മികച്ച പ്രകടനത്തിനായി വാച്ചിൽ എ.ടി.എസ് ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും വഴി ബ്ലൂടൂത്ത് കോളിങ് പ്രവർത്തനക്ഷമമാക്കുന്നതിനായി SingleSync സാങ്കേതികവിദ്യയും വാച്ചിലുണ്ട്. ബ്ലൂടൂത്ത് പതിപ്പ് 5.3-യുടെ പിന്തുണയുമുണ്ട്.

നടത്തം, സ്‌പ്രിന്റിങ് അടക്കമുള്ള ശാരീരിക പ്രവർത്തനങ്ങൾ തിരിച്ചറിയാനും അവ ട്രാക്ക് ചെയ്യാനും സ്മാർട്ട് വാച്ചിൽ നൂറിലധികം സ്‌പോർട്‌സ് മോഡുകളും മൾട്ടിസ്‌പോർട്ട് ഓട്ടോ റെക്കഗ്നിഷനും നൽകിയിട്ടുണ്ട്. ആരോഗ്യ ട്രാക്കിങ്ങിനായി, 24×7 ഹൃദയമിടിപ്പ് സെൻസർ, സ്ലീപ്പ് ട്രാക്കർ, സ്ട്രെസ് മാനേജർ, പിരീഡ് ട്രാക്കർ എന്നിവയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ നിങ്ങൾക്ക് റിമൈൻഡറുകളും വാച്ചിലൂടെ ലഭിക്കും. ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്എസ്1-ന് 300എംഎഎച്ച് ബാറ്ററിയുണ്ട്, ഒറ്റത്തവണ ചാർജിൽ 10 ദിവസം വരെ പ്രവർത്തിക്കും.

കൂടാതെ, ഇത് സ്‌മാർട്ട് നോട്ടിഫിക്കേഷനുകൾ, ഫാസ്‌ട്രാക്ക് റിഫ്‌ലെക്‌സ് വേൾഡ് ആപ്പ്, ഇൻബിൽറ്റ് അലക്‌സ എന്നിവയും വാച്ചിനൊപ്പമുണ്ടാകും. പുതിയ ലിമിറ്റ്‌ലെസ് സീരീസിന്റെ ഭാഗമായി ഫാസ്‌ട്രാക്ക് മൊത്തം 5 സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വില വിവരങ്ങൾ
പ്രത്യേക ലോഞ്ച് വിലയായി പുതിയ ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്‌എസ്1-ന് 1,995 രൂപക്ക് സ്വന്തമാക്കാം, ഏപ്രിൽ 11-ന് ആമസോൺ വഴി ലഭ്യമാകും. ഫയർ-ബോൾട്ട് റോക്കറ്റ്, ബോട്ട് വേവ് സ്‌റ്റൈൽ തുടങ്ങിയ സ്‌മാർട്ട് വാച്ചുകളാണ് ഫാസ്ട്രാക് ലിമിറ്റ്‌ലെസ് എഫ്‌എസ്1-ന്റെ എതിരാളികൾ.

ബന്ധു വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ്

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ. 12-ാംശമ്പള

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി

ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു.

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 61- മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ

പുതുചരിത്രം; കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.