നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു.

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റി റംസാൻ റിലീഫിന്റെ ഭാഗമായി നിർദനർക്ക് നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു.മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സിപി മൊയ്തു ഹാജി , ജന സെക്രട്ടറി അസീസ് എന്നിവർ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആമിന സത്താർ , ജന സെക്രട്ടറി ആസ്യ മൊയ്തു എന്നിവർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു.യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ്‌, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പടയൻ റഷീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി മൈമൂന,മണ്ഡലം സൗജത്ത് ഉസ്മാൻ, കൊടുവേരി സൗദ,ആമിന അവരാൻ,സെൽമ മോയി തുടങ്ങിയവർ സംസാരിച്ചു.

ബന്ധു വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ്

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ. 12-ാംശമ്പള

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി

ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു.

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 61- മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ

പുതുചരിത്രം; കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.