ഉറക്കത്തില്‍ നിന്ന് വിളിക്കുമ്പോള്‍ ‘ഒരഞ്ച് മിനുറ്റ് കൂടി’ എന്ന് പറയുന്നവരാണോ നിങ്ങള്‍?

സുഖകരമായ, നീണ്ട നേരത്തെ ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആവശ്യത്തിന് തണുപ്പും കാറ്റും ഇരുട്ടുമെല്ലാം അകമ്പടിക്കുണ്ടെങ്കില്‍ ശാന്തമായ ഉറക്കത്തിന് പിന്നെ വേറൊന്നും വേണ്ട. പുതച്ചുമൂടി ശല്യങ്ങളൊന്നുമില്ലാതെ ഉറങ്ങിയാല്‍ മാത്രം മതി.

ഈ ഉറക്കത്തില്‍ നിന്നും മറ്റാരെങ്കിലും വിളിച്ചുണര്‍ത്തുകയോ, അലാം അടിക്കുകയോ എല്ലാം ചെയ്താല്‍ ‘ഒരഞ്ച് മിനുറ്റ് കൂടി…’ എന്നോ ‘ഇത്തിരി നേരം കൂടി…’ എന്നോ പറയുന്നവരാണോ നിങ്ങള്‍?

എങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളുടേതാണ്. മറ്റൊന്നുമല്ല- ഇന്ന് ലോക ഉറക്ക ദിനമാണ്. ഓരോ വര്‍ഷവും മാര്‍ച്ചിലെ ഒരു വെള്ളിയാഴ്ചയാണ് ഉറക്കദിനമായി വരിക. സീസണല്‍ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ദിനം നിശ്ചയിക്കുന്നത്. ഇക്കുറി, മാര്‍ച്ച് 17നാണ് ഉറക്കദിനം.

ഉറക്കദിനത്തില്‍ സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ ഉറക്കവുമായി ബന്ധപ്പെട്ട തമാശകളും ചര്‍ച്ചകളുമാണ് സജീവമായി നില്‍ക്കുന്നത്. ഉറങ്ങാനിഷ്ടമില്ലാത്തവരുണ്ടാകില്ല. എങ്കിലും ചിലര്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനവും ഏറ്റവും വലിയ സന്തോഷവും ഉറക്കമായിരിക്കും.

ഇത്തരക്കാരാണ് സോഷ്യല്‍ മീഡിയയില്‍ ഉറക്കദിനം ആഘോഷമാക്കുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഒരിടത്ത് കിടന്ന് കണ്ണടച്ചുകൊണ്ട് ആഘോഷിക്കാൻ പറ്റുന്ന ഏത് ദിനമുണ്ടെന്നും, ഇന്നേ ദിവസം എല്ലാവരും ജോലിയില്‍ നിന്ന് അവധി ചോദിച്ചുവാങ്ങി ആഘോഷിക്കണമെന്നുമെല്ലാം മീമുകളും മറ്റും പങ്കുവച്ച് രസകരമായി ഇവര്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഉറക്കദിനവുമായി ബന്ധപ്പെട്ട് വന്ന ചില രസകരമായ മീമുകളും ട്വീറ്റുകളുമാണിനി പങ്കുവയ്ക്കുന്നത്.

ഉറക്കം എന്നത് നിത്യജീവിതത്തിലെ ആസ്വാദ്യകരമായ ഘടകമാണെങ്കില്‍ പോലും ഇന്ന് സുഖകരമായ ഉറക്കം പലരടെയും സ്വപ്നമായി മാറുന്ന അവസ്ഥയാണ്. ഈ സാഹചര്യം തീര്‍ച്ചയായും മാറ്റിയേ പറ്റൂ. ദിവസവും തുടര്‍ച്ചയായി 7- 8 മണിക്കൂര്‍ ഉറക്കമെങ്കിലും രാത്രിയില്‍ ഉറപ്പിക്കാൻ സാധിക്കണം. ഇത് ഒരുപാട് ആപോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി മാനസികാരോഗ്യം, ഉത്പാദനക്ഷമത, സാമൂഹികജീവിതം, വൈകാരികാവസ്ഥകള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയെല്ലാം ഭംഗിയാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

ഫാസ്റ്റ് ലൈവ് മീഡിയക്ക് ലീയോറ ഗോൾഡ് & ഡയമണ്ട്സിന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ആദരിച്ചു.ജ്വലറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു ആദരവ്. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.