കോഴിക്കോട്: എലത്തൂര്‍ തീവണ്ടി തീവെയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി തെളിവെടുപ്പ് ഇന്ന് ഷൊര്‍ണ്ണൂരില്‍ നടക്കും. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് ഷൊര്‍ണ്ണൂരിലേയ്ക്ക് പോകും.
കഴിഞ്ഞ ദിവസം ഷാരൂഖിനെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
ഉച്ചയ്ക്ക് ശേഷമാണ് പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോയിരുന്നത്. കര്‍ശന സുരക്ഷയിലാണ് പ്രതിയെ കണ്ണൂരിൽ എത്തിച്ചത്.
പ്രതി ഷാറൂഖ് ആക്രമണം നടത്തിയ സ്റ്റേഷനിലെ ഡി 1, ഡി2 കോച്ചുകളിലാണ് പ്രാഥമിക തെളിവെടുപ്പിനായി എത്തിച്ചത്. വലിയ രീതിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്.