തൃശൂരിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കൽപ്പിച്ചു.

കൊടുങ്ങല്ലൂർ: പോലീസ് സ്റ്റേഷനിൽ വച്ച് ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കത്രിക കൊണ്ട് കുത്തിപ്പരിക്കൽപ്പിച്ചു. മാള പോലീസ് സ്റ്റേഷനിലാണ് സംഭവം.

കുടുംബ പ്രശ്നവുമായെത്തി സംസാരിക്കവേ ഭർത്താവ് ഉടൻ പ്രകോപിതനാകുകയായിരുന്നു. മലപ്പുറം സ്വദേശി അഭിലാഷ് ആണ് അക്രമം നടത്തിയത്.

കുടുംബ പ്രശ്നം പോലിസ് സ്റ്റേഷനിൽ വെച്ച് സംസാരിച്ചു ശരിയാക്കുന്നതിനിടെയാണ് അഭിലാഷ് കയ്യിൽ കരുതിയിരുന്നതെന്ന് തോന്നുന്ന കത്രിക ഉപയോഗിച്ചു ഭാര്യയുടെ സുഹൃത്തിനെ കുത്തിയത്.

കാര്യാട്ടുകര സ്വദേശി സജീഷിനാണ് തലയ്ക്ക് കുത്തേറ്റത്. അഭിലാഷിനെ പോലിസ് കസ്റ്റടിയിലെടുത്തു.

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

ഫാസ്റ്റ് ലൈവ് മീഡിയക്ക് ലീയോറ ഗോൾഡ് & ഡയമണ്ട്സിന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ആദരിച്ചു.ജ്വലറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു ആദരവ്. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.