‘അഹമ്മദാബാദിലും ശ്രീനഗറിലും ലുലു മാൾ, പ്രവ‍ര്‍ത്തന പുരോഗതി ധരിപ്പിച്ചു’, പ്രധാനമന്ത്രിയെ സന്ദർശിച്ച് യൂസഫലി.

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്.

ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിക്ക് യൂസഫലി ഈദ് ആശംസകൾ നേർന്നു. വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം, ലോകത്തിലെ ഏറ്റവും സമ്പന്നരുടെ ഫോബ്‍സ് പട്ടിക പുറത്തുവന്നതിൽ വലിയ നേട്ടം സ്വന്തമാക്കാൻ യൂസഫലിക്ക് സാധിച്ചിരുന്നു. പട്ടികയില്‍ ഇടം നേടിയ ഒന്‍പത് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 5.3 ബില്യന്‍ ഡോലറിന്റെ ആസ്‍തിയുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ 497-ാം സ്ഥാനത്താണുള്ളത്. 3.2 ബില്യന്‍ ഡോളര്‍ വീതം സമ്പത്തുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍.പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യയില്‍ നിന്നുള്ള 169 പേരില്‍ റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 83.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ധനികരുടെ പട്ടികയില്‍ അംബാനിക്ക്. 47.2 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ അദ്ദേഹത്തിനുള്ളത് 24-ാം സ്ഥാനവും. എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് ഇന്ത്യയിലെ സമ്പന്നരില്‍ മൂന്നാമന്‍. ആഗോള പട്ടികയില്‍ 55-ാമതുള്ള അദ്ദേഹത്തിന്റെ സമ്പത്ത് 25.6 ബില്യന്‍ ഡോളറാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.