മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും. പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തൽ. ഇത് നിരവധി ചർമ്മ രോഗങ്ങൾക്ക് കാരണം ആകുമെന്നും ഇവർ പറയുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ഡോ. മമിന അടുത്തിടെ തന്‍റെ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

നമ്മുടെ മൊബൈൽ ഫോണുകൾ എപ്പോഴും ബാക്ടീരിയകളാൽ മൂടപ്പെട്ടതാണെന്ന് ഡോ. മമിന അവകാശപ്പെടുന്നു. പൊതുശൗചാലയങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ നമ്മുടെ മൊബൈൽ ഫോണിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മൊബൈൽ ഫോൺ എപ്പോഴും നമ്മൾ കൈകൊണ്ട് സ്പർശിക്കുന്നത് കൊണ്ട് തന്നെ ഈ ബാക്ടീരിയകൾ എളുപ്പത്തിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഇവർ പറയുന്നത്. കൂടാതെ ഫോണിൽ സംസാരിക്കുമ്പോൾ മുഖത്തോട് ചേർത്ത് പിടിച്ച് സംസാരിക്കുന്നതിനാൽ ഈ ബാക്ടീരിയകൾ മുഖക്കുരു ഉൾപ്പെടെയുള്ള നിരവധി ചർമ രോഗങ്ങൾക്കും കാരണമാകുമെന്ന് ഇവർ പറയുന്നു.

മൊബൈൽ ഫോൺ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ഇവർ തന്‍റെ ടിക്ക് ടോക് വീഡിയോയിൽ പറയുന്നുണ്ടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോൺ വൃത്തിയാക്കുന്നതിനായി വൈപ്പുകൾ ഉപയോഗിച്ചോ സോപ്പ് വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ 70 ശതമാനത്തിൽ അധികം സാന്ദ്രതയുള്ള മദ്യം എന്നിവ ഉപയോഗിച്ചോ നനച്ച് തുടയ്ക്കുന്നത് നന്നായിരിക്കുമെന്നാണ് ഡോ മമിന നിർദ്ദേശിക്കുന്നത്. അരിസോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൗമാരക്കാരുടെ മൊബൈലിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയത്. ഇത് സാധാരണ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതലാണ്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.