റേഷന്‍ മുതല്‍ ബാങ്കിങ് വരെ ഒരു കുടക്കീഴില്‍; മാനന്തവാടിയില്‍ കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബൂത്ത് ഇവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ‘കെ സ്റ്റോര്‍’ ഇനി മാനന്തവാടിയിലും. മാനന്തവാടി താലൂക്കിലെ ആദ്യ കെ സ്റ്റോര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റേഷന്‍ കടകളുടെ സ്മാര്‍ട്ട് രൂപമാണ് കെ സ്റ്റോര്‍. റേഷന്‍ കടകള്‍ വൈവിധ്യവത്ക്കരിച്ചുകൊണ്ട് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കെ സ്റ്റോര്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ യവനാര്‍കുളത്ത് പ്രവര്‍ത്തിക്കുന്ന 75-ാം നമ്പര്‍ റേഷന്‍ കടയാണ് കെ സ്റ്റോറായി മാറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തില്‍പ്പരം റേഷന്‍കടകളില്‍ നിന്നും തെരഞ്ഞെടുത്ത 108 റേഷന്‍കടകളാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറുകളായി മാറുന്നത്. ആധാര്‍ ബന്ധിത റേഷന്‍കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ ശബരി ബ്രാന്റ് ഉത്പ്പന്നങ്ങള്‍, മില്‍മ ഉത്പ്പന്നങ്ങള്‍, 5 കിലോ തൂക്കമുള്ള ഛോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ആവശ്യാര്‍ത്ഥം ജനങ്ങളിലെത്തിക്കുന്ന സംവിധാനമാണ് ‘കെ സ്റ്റോര്‍’ എന്ന ‘കേരള സ്റ്റോര്‍’. റേഷന്‍ കടകള്‍ വിപുലപ്പെടുത്തിയും നവീകരിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി. ആദ്യ വില്‍പ്പന പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മറ്റത്തിലാനി, മനോഷ് ലാല്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. മഞ്ജു, റേഷനിഗ് ഇന്‍സ്പെക്ടര്‍ എസ്. ജാഫര്‍, രാഷ്ട്രീയ പ്രതിനിധികള്‍, റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികള്‍, റേഷന്‍ വ്യാപാരികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.