മീനങ്ങാടി: വരദൂരിന് സമീപം ചവുണ്ടേരി പാടിക്കര റോഡില്‍ വച്ച് കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ലോറി ഡ്രൈവറും വരദൂര്‍ സ്വദേശിയുമായ പ്രദീപ് എന്ന സമ്പത്തിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുട്ടില്‍ വളവോടു കൂടിയ ഭാഗത്ത് വെച്ച് തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറിനടിയില്‍ അഖില്‍ പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഉടന്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അമ്മ: പ്രമീള. സഹോദരി: ആതിര

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






