കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങളെ അപമാനിച്ച ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ – എസ്എഫ്ഐ സംയുക്താഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. കൽപ്പറ്റയിൽ നടന്ന നൈറ്റ് മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ എം ഫ്രാൻസിസ് , സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ , അഥീന ഫ്രാൻസിസ്, അബിൻ ബാബു, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






