വിദ്യാലയത്തിൽ വെച്ച് നടന്ന പരിപാടി
വാർഡ് മെമ്പർ ബിന്ദു മണപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞോം ഡിവിഷൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് പരിസ്ഥിതി ദിന സന്ദേശം നൽകി.
വൈകീട്ട് മക്കിയാട് ടൗണിൽ വെച്ച് നടത്തിയ പരിസ്ഥിതി ദിന പരിപാടികൾ പഞ്ചായത്ത് ഭരണ സമിതിയംഗം പിഎ ബാബു ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി പ്രതിനിധികളായ നാസർ, അപ്പച്ചൻ ,ഷംസുദ്ദീൻ കെ കെ , ബാങ്ക് ഓഫ് ബറോഡ മക്കിയാട് മാനേജർ ,ശിവൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് വനജ എൻ , റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






