പെയ്യാൻ മടിച്ച് കാലവർഷം, സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷം, ഇതുവരെ പെയ്തതിന്റെ കണക്ക് ഇതാ…

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13 ജില്ലകളിലും വലിയ വ്യത്യാസത്തിൽ മഴക്കുറവ് രേഖപ്പെടുത്തി. കാസർകോട് (72ശതമാനം), വയനാട് (69 ശതമാനം) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

കാസർകോട് 398 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 111 മില്ലി മീറ്റർ മാത്രം. പത്തനംതിട്ടയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 237 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 215.5 മില്ലി മീറ്റർ മഴ ലഭിച്ചു. 9 ശതമാനം മാത്രമാണ് കുറവുണ്ടായത്. തിരുവനന്തപുരം (-43), കൊല്ലം(-23), ആലപ്പുഴ(-41), കോട്ടയം(-60), ഇടുക്കി (-64) എറണാകുളം(-46), തൃശൂർ(-60), പാലക്കാട് (-63), മലപ്പുറം(-53), കോഴിക്കോട്(-67), കണ്ണൂർ(-63) എന്നിങ്ങനെയാണ് മഴക്കുറവ്.

ബിപോർജോയ് ചുഴലിക്കാറ്റ് കാരണം വരുന്ന കുറച്ച് ദിവസത്തേക്ക് കൂടി മഴ ലഭിക്കുന്നതിൽ കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നി​ഗമനം. ജൂൺ 19വരെ പുറപ്പെടുവിച്ച പ്രവചനത്തിൽ സാധാരണ മഴ ലഭിക്കാൻ മാത്രമാണ് സാധ്യത. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും.

സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പും അറിയിച്ചു. കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊട്ടു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.