ഏഷ്യാ കപ്പ് ക്രിക്കറ്റ് ഹൈബ്രിഡ് മോഡലില്‍; വേദികള്‍ പ്രഖ്യാപിച്ചു, ടീം ഇന്ത്യയുടെ മത്സരങ്ങള്‍

ദുബായ്: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ആറ് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലെത്തും. ഇവരില്‍ നിന്ന് മികച്ച രണ്ട് ടീമുകള്‍ വീതം ഫൈനലില്‍ എത്തുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റിലെ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒന്‍പത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്കയാവും വേദിയാവുക.

ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കം കാരണം ആണ് പ്രഖ്യാപനം വൈകിയത്. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്‌പക്ഷ വേദിയില്‍ നടത്തുന്ന ഹൈബ്രിഡ് മോഡല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് ആദ്യം തള്ളിയ ബിസിസിഐ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ തത്വത്തില്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നപരിഹാരമായത്.

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയ‌ലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.