പറളിക്കുന്ന് ഡബ്ല്യൂ. ഒ. എൽ.പി സ്കൂൾ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
കോട്ടത്തറ ആയുർവേദ  ഡിസ്‌പെൻസറിയിലെ യോഗ ഇൻസ്‌ട്രെക്ടർ  അനുപമ നായർ  ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് യോഗ ക്ലാസ്സ് എടുത്തു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങിൽ  നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു. എം. പി,
 സ്റ്റാഫ് സെക്രട്ടറി കെ. പി. സിനിമോൾ,ഹെൽത്ത് ക്ലബ് കൺവീനർ  ആമിന.പി എന്നിവർ സംസാരിച്ചു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ
 
								 
															 
															 
															 
															






