വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും.

പാലാ: വിവാഹദാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി കെ. കമനീഷ് ആണ് വിധി പ്രഖ്യാപിച്ചത്.

കടനാട് ചിറപ്പുറത്തേല്‍ ജസ്റ്റിന്‍ (24) ആണ് പ്രതി. 2013 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഈരാറ്റുപേട്ട സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്.
കുറിഞ്ഞിയില്‍ ഒരു വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ക്കായി ചെന്ന ജസ്റ്റിന്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍ പോയി നോട്ടീസ് ഒപ്പിട്ടതിനു ശേഷം വിവാഹം കഴിഞ്ഞു എന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
യഥാര്‍ത്ഥമായി വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസം അമ്പതിനായിരം രൂപയും അഞ്ചു പവന്റെ ആഭരണങ്ങളും സ്ത്രീധനമായി വേണമെന്ന് യുവതിയുടെ മാതാപിതാക്കളെ പ്രതി അറിയിക്കുകയും പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും പെണ്‍കുട്ടിയെ പ്രതിയുടെ സ്വന്തം വീട്ടില്‍ തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
തുടര്‍ന്ന് യുവാവിന്റെ തടങ്കലില്‍ നിന്നു രക്ഷപെട്ടു സ്വന്തം വീട്ടിലെത്തിയ യുവതിയുടെ വീട് ആക്രമിച്ചതിന് യുവാവിനെതിരെ കരിങ്കുന്നം പോലീസും കേസെടുത്തിട്ടുണ്ട്.
തന്നെ വഞ്ചിച്ചു എന്നുകാട്ടി തിടനാട് പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കളും നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടി എടുക്കാതെ വന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കോടതി വഴി നടത്തിയ നിയമപോരാട്ടത്തിലാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.
കേസില്‍ പ്രതി ജസ്റ്റിനെ ബലാത്സംഗത്തിന് ഐ.പി.സി. 376 വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടെ തടവ് അനുഭവിക്കണം.
ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മൂന്നു മാസം വെറും തടവും 1000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ്. വഞ്ചിച്ചതിന് ആറു മാസം വെറും തടവ്. പെണ്‍കുട്ടിയുടെ നഷ്ടപരിഹാരമായിട്ടാണ് അമ്പതിനായിരം രൂപ കോടതി വിധിച്ചിട്ടുള്ളത്. ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.ജി. വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടേക്കും, കേരളത്തിൽ ഈ ആഴ്ച 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.