മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL 65 K 6506 നമ്പർ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100കിലോ പാൻമസാല പിടികൂടി. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിൽ എടുത്ത് തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. പിടിച്ചെടുത്ത പാൻമസാല പൊതുവിപണിയിൽ ഉദ്ദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സർക്കിൾ ഇൻസ്പെക്ടർ ജുനൈദിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പിmബാബുരാജ്,പിഓമാരായ എംപി ഹരിദാസൻ, കെ.കെ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍







