മൊബൈ​ല്‍ ആ​പ്പു​ക​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ആ​പ്ലി​ക്കേ​ഷ​ന്‍ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് മാ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗൂ​ഗി​ള്‍ വ​ഴി സെ​ര്‍​ച്ച്‌ ചെ​യ്ത് കി​ട്ടു​ന്ന ലി​ങ്കു​ക​ള്‍, ഇ​മെ​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, ആ​ന്‍റി വൈ​റ​സ് സോ​ഫ്റ്റ്‌​വ​യ​റു​ക​ള്‍ അ​ടി​ക്ക​ടി അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ള​രെ അ​ത്യാ​വ​ശ്യ​മാ​യ​വ ഒ​ഴി​ച്ച്‌ ബാ​ക്കി​യു​ള്ള ആ​പ്പു​ക​ള്‍ അ​ണ്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക ആ​പ്പു​ക​ള്‍.

ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ര്‍​മി​ഷ​നു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പെ​ര്‍​മി​ഷ​നു​ക​ള്‍ കൊ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക. ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് അ​വ​യു​ടെ ക്രെ​ഡി​ബി​ലി​റ്റി, റി​വ്യൂ എ​ന്നി​വ​യെ കു​റി​ച്ച്‌ വി​ല​യി​രു​ത്തു​ക. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്പോ​ഴും സ​ര്‍​വീ​സ് ചെ​യ്ത ശേ​ഷ​വും ഫാ​ക്ട​റി റീ​സെ​റ്റ് ചെ​യ്ത ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.