കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 64 വര്‍ഷം തികയുകയാണ്. 1956 നവംബര്‍ ഒന്നിനാണ് ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപം കൊള്ളുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു 9 വര്‍ങ്ങള്‍ക്കു ശേഷമാണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. പാരിസ്ഥിതികവും സാമൂഹികവുമായ തലത്തില്‍ ഒട്ടനവധി വ്യത്യസ്ഥതകള്‍ അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം.സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍കൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ്. ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിലേറിയത് കേരള സംസ്ഥാനത്തിലാണ്. കമ്യൂണിസ്റ്റ് നേതാവായ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി. 1957 ഏപ്രില്‍ അഞ്ചിനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ കേരളത്തില്‍ അധികാരം ഏല്‍ക്കുന്നത്.
വിദ്യാഭ്യസ-ഭരണ-വികസന കാര്യങ്ങളില്‍ കേരളം ഇന്ത്യയില മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് . ഇടതു വലതു രാഷ്ട്രീയ കക്ഷികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ഒരു രഷ്ട്രീയ പാര്‍ട്ടിക്കും അധികാരത്തിലെത്താന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിച്ചിട്ടില്ലായെന്നത് മറ്റൊരു പ്രത്യേകതയാണ്.1956നു മുന്‍പ് തിരുവതാകൂര്‍, കൊച്ചി മലബാര്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളായാണ് കേരളം നിലനിന്നിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഭഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പോരാട്ടങ്ങള്‍ നടന്നു.ഇതിന്റെ ഫലം കൂടിയാണ് കേരള സംസ്ഥാന രൂപികരണത്തനു പിന്നില്‍. 1953ല്‍ സര്‍ദാര്‍ കെ എം പണിക്കര്‍ അംഗമായുള്ള സംസ്ഥാന പുനസംഘടനാ കമ്മിഷന്‍ രൂപീകരിച്ചു. 1955ല്‍ കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. അതില്‍ കേരളത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയാറാക്കിയത്.
കേരള സംസ്ഥാനം രൂപികരിക്കുമ്പോള്‍ ആകെ 5 സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 14 ജില്ലകളും 20 ലോക്‌സഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനം ആണ് കേരളം.
ഹിന്ദു ഐതീഹ്യ പ്രകാരം വിഷ്‌ണുവിന്റെ അഞ്ചാമത്തെ അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളമെന്നാണ് കഥ. രൂപീകൃതമായി 64 വര്‍ഷങ്ങള്‍ക്കിപ്പുറം നിരവധി മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് കഴിഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്നും ഉണ്ടായി എന്നതാണ് ഏറ്റവും എടുത്തു പറയേണ്ടത്. ആരോഗ്യ സാമൂഹ്യ രംഗത്തിന് പുറമേ കലാ സാസ്‌കാരിക മേഖലയിലും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം.