മാനന്തവാടി:മാനന്തവാടി ഒണ്ടയങ്ങാടിയില്‍ വച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷര്‍ഫുദിനും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ 15 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയിലായി.തിരുനെല്ലി സ്വദേശിയായ മലയില്‍ വീട്ടില്‍ പുഷ്പാധരന്‍ (52 ) നാണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍ 72 ബി 6416 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഇതിനുമുമ്പും മുമ്പും നിരവധി അബ്കാരി കേസുകള്‍ നിലവിലുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, സനൂപ് കെ.എസ്, രാജേഷ് എം.ജി ,വീണ എം.കെഎന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,







