അഴിമതിക്കാരനായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പീക്കപ്പ് കേരള സമര പരിപാടിയുടെ അഞ്ചാംഘട്ട സമരം കേരളപിറവി ദിനത്തിൽ ജില്ലയിലെ 512 വാർഡുകളിൽ നടക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം യുഡിഎഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. കോവിഡ് മൂലം പൊതുജനം നിത്യവൃത്തിക്ക് പോലും പ്രതിസന്ധിലായിരിക്കുന്ന ഈ സമയത്ത് മുഖ്യമന്ത്രിയും സന്തത സഹചാരികളും സ്വർണ്ണം കള്ളകടത്ത് നടത്തുകയും പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കടത്തുകയും കേരളത്തെ രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി ആലി ,അഡ്വ.ടി.ജെ ഐസക്ക് ,സി.മൊയ്തീൻ കുട്ടി ,എ.പി ഹമീദ് ,ഗിരീഷ് കൽപ്പറ്റ ,സാലി റാട്ടക്കൊല്ലി ,അലവി വടക്കേതിൽ ,ശശികുമാർ എന്നിവർ സംസാരിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,







