ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനവും, വനം- ജലം- കാലാവസ്ഥാ ദിനവും ആഘോഷിച്ചു.പുറക്കാടി പുഴയുടെ തീരത്ത് നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പാലക്കപ്രായിൽ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. ടി. യു.പൗലോസ്,ലെയോണ ബിജു,പ്രസന്ന, പുഷ്പ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്