കുടുംബശ്രീ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ്അംഗങ്ങള്‍ക്കായി ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന കലോത്സവം ‘അരങ്ങ്’ ന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. മെയ് 28, 29 തിയതികളില്‍ മീനങ്ങാടി സെന്റ്പീറ്റേഴ്‌സ് സ്‌കൂളിലാണ് ജില്ലാ കലോത്സവം നടക്കുന്നത്. വിജയികള്‍ക്ക് ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാം. മൂന്ന് ക്ലസ്റ്ററുകളിലായി നടന്ന കലോത്സവത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







