വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍

വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കമ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കും.

ഗ്രൂപ്പ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്താന്‍ ഫീച്ചര്‍ സഹായിക്കും. സെര്‍ച്ച് പ്രക്രിയയെ ഇത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. അതേസമയം, പ്രൊഫൈല്‍ പിക്ചര്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഐ.ഒ.എസിലാണ് ഫീച്ചര്‍ ആദ്യഘട്ടത്തില്‍ വരിക.

സ്വർണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും

പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം ലഭിച്ചെന്ന പരാതി

മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്നു രണ്ടര മാസത്തിനുശേഷ തുണിക്കഷണം പുറത്തുവന്ന സംഭവത്തിൽ തന്നെ പരിശോധിച്ചത് രണ്ട് ഗൈനക്കോളജിസ്റ്റുകളാണെന്ന് യുവതി. ഗർഭിണിയായ സമയം മുതൽ ഡോ.രമേഷും, പ്രസവ സമയം ഡോ.മാനികയുമാണ് തന്നെ

വാഹന ടെന്‍ഡര്‍

പനമരം ഐ.സി.ഡി.എസ് പ്രൊജകടറ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 21 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പനമരം ബ്ലോക്ക് ഓഫീസില്‍

വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു.

കല്‍പ്പറ്റ: വയനാട് പുല്‍പ്പളളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സെലിന്‍ മാനുവല്‍, ഗീത കുഞ്ഞികൃഷ്ണന്‍ എന്നിവരാണ്

വളരെ നല്ല ബന്ധമാണ്, പക്ഷേ മോദിക്ക് ഇപ്പോൾ എന്നോട് നീരസമുണ്ട്’: വീണ്ടും തീരുവ പരാമർശിച്ച് ട്രംപ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോദിക്ക് തന്നോട് നീരസമുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള

ആലപ്പുഴയില്‍ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നാലരലക്ഷം രൂപ: കൂടെ സൗദി റിയാലും

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നിന്നും ലഭിച്ചത് നാലരലക്ഷം രൂപ. ചാരൂംമൂട്ടിലും പരിസര പ്രദേശങ്ങളിലുമായി ഭിക്ഷാടനം നടത്തിവരുന്ന വ്യക്തിയുടെ സഞ്ചികളില്‍ നിന്നാണ് 452207 രൂപയോളം കണ്ടെത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. സ്കൂട്ടർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.