വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പുലി പിടികൂടിയ കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും കൂടി എത്തിയതോടെ സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്.
कितना भी पकड़ो फिसलता जरूर है,
यह वक्त है साहब बदलता जरूर है ! pic.twitter.com/mPpl7SDjK9— Susanta Nanda IFS (@susantananda3) September 17, 2023
കാട്ടുപന്നിയെ പുലി പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. ഈസമയത്ത് ആണ് കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും അവിടെ എത്തുന്നത്. കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും പുലിയും തമ്മില്‍ മത്സരമായി.
ഇത് അവസരമായി കണ്ട് കാട്ടുപന്നി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടുപന്നിയെ ഒഴിവാക്കി പുലി കടന്നുകളയാന്‍ ശ്രമിച്ചു. ഇത് ഒരു അവസരമായി കണ്ട് പുലിയെ കുത്തി മുകളിലേക്ക് എറിഞ്ഞ ശേഷമാണ് കാട്ടുപന്നി രക്ഷപ്പെടുന്നത്.