ശക്തമായ മഴയില്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ക്ക് ഇനി ശാശ്വത പരിഹാരം. നഗരത്തിലെ ഓവുചാലുകളുടെ നവീകരണത്തിന് നഗരസഭയും പൊതുമരമാത്ത് വകുപ്പും ചേര്‍ന്ന് 30 ലക്ഷം രൂപ വകയിരുത്തി. നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങളും ആശയങ്ങളും വിലയിരുത്തിയാണ് ഓവുചാലുകള്‍ നവീകരിക്കുക. ഓവുചാലുകള്‍ നവീകരിക്കുന്നതിലൂടെ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിനും പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന കൈപ്പഞ്ചേരി ഭാഗത്തേക്കുള്ള ഓവുചാലിന്റെ ബാക്കി നിര്‍മ്മാണ പ്രവൃത്തി നഗരസഭ ഏറ്റെടുത്ത് പൂര്‍ത്തികരിക്കും. ഡ്രൈനേജിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന് മുന്നോടിയായി ബത്തേരി നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കും. കല്ലുവയലില്‍ നിലവിലുള്ള വെള്ളക്കെട്ടിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് അറിയിച്ചു.

ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം- കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ