സാഹിതി 2020 ലെ മികച്ച കവിത സമാഹാരത്തിനുള്ള നവകവിത പുരസ്ക്കാരം സ്റ്റെല്ല മാത്യുവിൻ്റെ ‘എൻ്റെ മുറിവിലേക്ക് ഒരു പെൺ പ്രാവ് പറക്കുന്നു’ എന്ന കവിത സമാഹാരത്തിന് ലഭിച്ചു. ഡിസംബർ അവസാനം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം കൈമാറുമെന്ന് സാഹിതി ചെയർമാനും മുൻ മന്ത്രിയുമായ വി.സി.കബീർ അറിയിച്ചു.
വയനാട് പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂളിലെ അധ്യാപികയായ സ്റ്റെല്ല മാത്യു .കവിതയിലെ പുതുഭാവുകത്വം കൊണ്ട് ശ്രദ്ധ നേടിയ കവിയാണ്. ലാറ്റിനമേരിക്കൻ കവിതകളോട് ഏറെ സാമ്യമുള്ള അപൂർവ രചനാചാതുരിയാണ് ഈ കവിതകളുടെ മുഖമുദ്രയെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാഷാപോഷിണി, മാധ്യമം, സമകാലിക മലയാളം തുടങ്ങിയ ആനുകാലിക സാഹിത്യ മാസികകൾ സ്റ്റെല്ലയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള കവിതാസാഹിത്യ വഴിയിൽ തൻ്റേതായ ഇടം സൃഷ്ടിച്ച സ്റ്റെല്ല മാത്യു പുതു കവിതയുടെ ഊർജ്ജ പ്രവാഹമായി എഴുത്തിൽ സജീവമാണ്.
കൽപറ്റ കോടതിയിലെ അഭിഭാഷകനായ രാജേഷ്. റ്റി. ജോർജിൻ്റെ ഭാര്യയാണ്.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ