ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സിഐടിയു വിവിധ ആവശ്യങ്ങളുന്നയിച്ച് കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച് മുൻപിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതുക്കിയ വയറിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ലൈസൻസുള്ള വയറിങ് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പി അബൂബക്കർ, കെ. സക്കീർ എന്നിവർ സംസാരിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,