തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈല്‍ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകർത്തി ആപ്പില്‍ അപ്‍ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും. അതേസമയം സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന വാർത്ത പുറത്തുവന്നിരുന്നു. സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി & എജി കണ്ടെത്തല്‍. അനർഹർ പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.

ഇടയ്ക്കിടയ്ക്ക് കുട്ടി അകാരണമായി കരയാറുണ്ടോ ? പിന്നിൽ ചെവിയുമായി ബന്ധപ്പെട്ട ഈ പ്രശ്നമാവാം
കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതിർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നിർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും