തിരുവനന്തപുരം:ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം സംവിധായികയും തിരക്കഥകൃത്തും സാമൂഹിക പ്രവർത്തകയുമായ ആതിര വയനാടിന്.സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം.
ഇതിനോടകം തന്നെ മികച്ച ഷോർട് ഫിലിം സംവിധാനം, തിരക്കഥ എന്നിവക്ക് കൊച്ചിൻ കലാഭവൻ തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് .പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.

ഇടയ്ക്കിടയ്ക്ക് കുട്ടി അകാരണമായി കരയാറുണ്ടോ ? പിന്നിൽ ചെവിയുമായി ബന്ധപ്പെട്ട ഈ പ്രശ്നമാവാം
കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതിർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നിർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും