പടിഞ്ഞാറത്തറ: കുപ്പാടിത്തറ കുറുമണി റോഡിൽ വാഴ നടീൽ സമരം നടത്തി കോൺഗ്രസ്സ്. പടിഞ്ഞാറത്തറ ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിക്ഷേധിച്ച് വാഴ നടീൽ സമരം നടത്തിയത്.രഘുനാഥൻ വരട്ട്യാൽ, ജോസ് തൊട്ടിയിൽ,പി.ടി ബാലകൃഷ്ണൻ, ഡോൺ ഷാരോൺ, ബൈജു കണിയോടിക്കൽ,കെ.ജി രഘു എന്നിവർ നേതൃത്വം നൽകി.

വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ
ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത്