മുട്ടില്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഹാനി മാഹിന്‍ പി.എം (29) നെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദിനും സംഘവും താഴെ മുട്ടില്‍ ഭാഗത്ത് വെച്ച പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്നും 9.34 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച കെ.എല്‍ 07 എന്‍ 7445 നമ്പര്‍ യമഹ ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനു.കെ , പിന്റോ ജോണ്‍, മിഥുന്‍.കെ., വനിതാ സിവില്‍ ഓഫീസറായ സൂര്യ കെ.വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…
വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്