നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ.

എസ്.പി.സി. ദിനാചരണം നടത്തി
തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനഞ്ചാം എസ്.പി.സി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ നിയമവ്യവസ്ഥയോടുള്ള ബഹുമാനം വളർത്തുവാനും, സുരക്ഷിതമായ സ്കൂൾ പരിസ്ഥിതി ഉണ്ടാക്കുവാനും, കായികവും മാനസികവുമായ വികാസം നൽകുവാനും,