അമ്പലവയൽ:
ശ്രേയസ് കാര്യമ്പാടി യൂണിറ്റിലെ പൗർണമി സ്വാശ്രയ സംഘത്തിന്റെ പത്താമത് വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു. രാജേശ്വരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്നേഹ അനിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗം സരോജിനിയമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് പ്രസിഡൻറ് ടി.യു. പൗലോസ്, സി ഡി ഒ ലെയോണ ബിജു, പുഷ്പ, ഷെറീന, സമീറ എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്