യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലോട്ടറിയടിച്ചു; ടിക്കറ്റ് നൽകിയത് സി.പി.എം പ്രവർത്തകൻ

കാസർകോട്: തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ലോട്ടറിയാണെന്ന് ചിലരെങ്കിലും ആലങ്കരികമായി പറയാറുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ശരിക്കും ലോട്ടറിയടിച്ചു, അതും സംസ്ഥാന സർക്കാരിന്റെ ലോട്ടറി. പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എളേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി രാജേഷ് തമ്പാനാണ് സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയിൽ സമ്മാനം ലഭിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയിലാണ് രാജേഷ് തമ്പാന് 5000 രൂപ സമ്മാനമായി ലഭിച്ചത്. ടിക്കറ്റ് വാങ്ങിയത് സി.പിഎം പ്രവർത്തകൻ പുങ്ങംചാലിലെ അശോകന്റെ കൈയ്യിൽ നിന്നാണെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ട്. ചെറിയ സമ്മാനമാണെങ്കിലും തെരഞ്ഞെടുപ്പ് ഫലവും തനിക്ക് ലോട്ടറിയാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി.

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാജേഷിന് അശോകൻ ലോട്ടറി ടിക്കറ്റ് വിറ്റത്. വോട്ട് അഭ്യർത്ഥിച്ച രാജേഷിനോട് അത് മാത്രം ചോദിക്കരുത്, വേണമെങ്കിൽ ഒരു ടിക്കറ്റ് തരാമെന്നായിരുന്നു അശോകന്റെ മറുപടി. പര്യടനം കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയ രാജേഷിനെ അശോകൻ തന്നെയാണ് ഫോണിൽ വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചത്.

ഇടത് സിറ്റിംഗ് സീറ്റായ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എളേരി ഡിവിഷൻ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌ കോൺഗ്രസ് ജില്ലാ സെക്കട്ടറി കൂടിയായ രാജേഷ് തമ്പാനെ സ്ഥാനാർത്ഥിയാക്കിയത്. സമ്മാനമായി കിട്ടിയ 5,000 രൂപയും രാജേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കാനാണ് രാജേഷിന്റെ പ്ലാൻ.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.