മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ (ഡിസംബര്‍ 21) ജില്ലയില്‍. പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് രാവിലെ 11.30 ന് മന്ത്രി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ടി. സിദ്ധഖ് അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ.എം സച്ചിന്‍ദേവ്, ഇ.കെ വിജയന്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്ടര്‍ ടി.എസ് രാജീവ്, വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ടി പ്രദീപ് കുമാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ