സ്ത്രീധനം നേരിട്ട് ആവശ്യപ്പെട്ടില്ല എന്നതുകൊണ്ട് ഭാര്യക്കെതിരായ ക്രൂരതക്കുറ്റത്തില്‍നിന്ന് ഭർത്താവിനോ വീട്ടുകാർക്കോ ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീംകോടതി. ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഐപിസി 498-A പ്രകാരം ക്രൂരതക്കുറ്റം ചുമത്തിയ എഫ്ഐആർ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തുടർന്ന് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും 498-A പ്രകാരമുള്ള ക്രൂരതക്കുറ്റം നിലനില്‍ക്കുമെന്ന് ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് 2024 ഡിസംബർ 12-ന് വ്യക്തമാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളെ ഗാർഹിക പീഡനത്തില്‍നിന്ന് സംരക്ഷിക്കാനായി 1983-ല്‍ കൊണ്ടുവന്നതാണ് ഐ.പി.സി 498-A വകുപ്പ്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമല്ല, വിവാഹിതരായ സ്ത്രീകളെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് പാർലമെന്റിലെ പ്രസ്താവന ഉദ്ധരിച്ച് ബെഞ്ച് പറഞ്ഞു.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,