മാനന്തവാടി: ഉജ്ജലം 2024 എംഎൽഎ എക്‌സലൻസ് അവാർഡ് കണിയാരം
എഎൽപി സ്‌കൂളിന് ലഭിച്ചു. തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രാന്വേഷണവു മായി കുട്ടികളും, അധ്യാപകരും ചേർന്ന് നാടിൻ്റെ ഇന്നലെകളിലൂടെയും, ഇന്നിന്റെ മടിത്തട്ടിലൂടെയും യാത്ര ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങൾ;അഭിമു ഖത്തിലൂടെയും, ഫീൽഡ് ട്രിപ്പിലൂടെയും, ലഘുലേഖകളിലൂടെയും അവത രിപ്പിച്ചപ്രോജക്ടാണ് സ്കൂകൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. മാനന്തവാടി ബിആർസിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ജോൺസണിൽ നിന്നും ഹെഡ്മിസ്ട്രസ് ബീന കെ.എം, ക്ലബ്ബ് കൺവീനർമാരായ ഷൈല കെ. എം, തുഷാര ജോസ്, ജിൽജ കെ.പി, പിടിഎ പ്രസിഡണ്ട് ആഗസ്‌തി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്